KeralaLatest News

ദുരിതാശ്വാസനിധിയിൽ സ്‌കൂൾ കുട്ടികളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസമന്ത്രി

നമുക്കുണ്ടായ നഷ്ടം വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി തുക കണ്ടെത്താന്‍ സംഘടിതശ്രമം നടത്തുന്ന കേരള സര്‍ക്കാര്‍ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായി സഹകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ എല്ലാ കോണുകളില്‍ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി

കുട്ടികളുടെ സംഭാവന സ്‌കൂള്‍ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി ലഭിക്കുന്ന തുക സ്‌കൂളടിസ്ഥാനത്തില്‍ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നല്‍കാം. കഴിയാവുന്ന തുക നല്‍കി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button