ചെറുതോണി: ജലനിരപ്പ് നിയന്ത്രണവിധേയമായതോടെ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ ഓഗസ്റ്റ് ഒന്‍പതിനാണ് ട്രെയല്‍ റണ്ണിനായി ഷട്ടര്‍ ഉയര്‍ത്തിയത്. 26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ജലനിരപ്പ് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകുളും ഉയര്‍ത്തിയിരുന്നു. ഇതാദ്യമായാണ് ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയർത്തിയത്.
ALSO READ: മുല്ലപ്പെരിയാറിലെ ജലനിരപ്പ്; സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ
Post Your Comments