തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി മുന്‍ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്.
സ്വന്തം ആവശ്യം പറഞ്ഞുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു. തനിക്കെതിരായ എല്ലാ കേസുകളും കോടതി തള്ളിയെന്നും കത്തിൽ അദ്ദേഹം പറയുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം സെൻകുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞിരുന്നു.
Read also:പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുമേഖല ബാങ്കുകള്‍
കേസുകള്‍ തീര്‍ന്നശേഷം നിയമനം മതിയെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. കെ.ടി.ഡി.എഫ്സി ചെയർമാനായിരിക്കേ അനധികൃതമായി വായ്പകൾ അനുവദിച്ചു തുടങ്ങിയ കേസുകളാണ് സെൻകുമാറിനെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഈ കേസുകളെല്ലാം കോടതി തള്ളിയിരുന്നു.
Post Your Comments