Latest NewsKerala

അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​തി​ലെ വീഴ്ച; കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ റിപ്പോർട്ട് ഇങ്ങനെ

അണക്കെട്ടുകൾ തു​റ​ന്ന​തി​ല്‍ സംസ്ഥാനത്തിന്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​തി​ല്‍ കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ റിപ്പോർട്ട് പുറത്ത്. അണക്കെട്ടുകൾ തു​റ​ന്ന​തി​ല്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയില്ലെന്നാണ് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ റിപ്പോർട്ട്.  കേ​ര​ള​ത്തി​ല്‍ അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം പാ​ളി​യി​ല്ലെ​ന്നും ജ​ല​ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.
ചെ​റു​തോ​ണി​യി​ല്‍​നി​ന്നും ഒ​ഴു​ക്കാ​വു​ന്ന​തി​ന്‍റെ നാ​ലി​ലൊ​ന്ന് ജ​ലം മാ​ത്ര​മാ​ണ് തു​റ​ന്നു​വി​ട്ട​ത്. പ്ര​ള​യ​ജ​ലം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഒ​രു പ​രി​ധി വ​രെ ഇ​ടു​ക്കി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു.

ALSO READ: എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന്‍ എം.എല്‍.എ

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിക്ക് കാരണം ഡാം സേഫ്റ്റിയിലുണ്ടായ വീഴ്ചയാണെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ന്‍ വൈ​കി​യ​ത് കു​ട്ട​നാ​ട്ടി​നെ ഓ​ര്‍​ത്താ​ണെ​ന്നും ഇ​ട​മ​ല​യാ​റി​ല്‍ ഒ​ഴു​കി​വ​ന്ന അ​ധി​ക​ജ​ലം മാ​ത്ര​മാ​ണ് തു​റ​ന്നു​വി​ട്ട​തെ​ന്നും റി​പ്പോ​ര്‍​ട്ടില്‍ പ​റ​യു​ന്നു. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ലെ ത​ടസം ന​ദി​ക​ളു​ടെ ഗ​തി​മാ​റ്റി. ഒ​ഴു​ക്കി​വി​ടാ​വു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ജ​ലം ത​ണ്ണീ​ര്‍​മു​ക്ക​ത്ത് എ​ത്തി​യെ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു. വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ജ​ല​സം​ഭ​ര​ണി​ക​ള്‍ വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. അ​ച്ച​ന്‍​കോ​വി​ല്‍, മീ​ന​ച്ചി​ലാ​റു​ക​ളി​ല്‍ പു​തി​യ ജ​ല​സം​ഭ​ര​ണി ആ​ലോ​ചി​ക്ക​ണ​മെ​ന്നും എ​ന്‍.​എ​ന്‍. റാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments


Back to top button