തിരുവനന്തപുരം: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പളളികളില്‍ ഇത്തരം വിവാഹം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുളളതാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
Read also: സ്വവര്‍ഗരതി: സെഷന് 377നു പിന്നിലെ പോരാട്ട കഥകള്‍
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടുന്നവരും അടങ്ങുന്ന എല്‍ജിബിടി സമൂഹത്തിന് മറ്റുള്ളവരുടേതിനു തുല്യമായ അവകാശങ്ങളാണുള്ളതെന്നും പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമായി കാണാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Post Your Comments