ഷൊര്‍ണൂര്‍•ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.കെ ശശി വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പരാതിഒയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
READ ALSO: എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിന് ന്യായീകരണവുമായി മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും
വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് വലിയ വിവാദമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും യുവതി പരാതി നല്‍കിയാല്‍ പരിഗണിക്കാം എന്നുമാണ് കമ്മീഷന്റെ നിലപാട്.
അതേസമയം, പി.കെ ശശിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഡി.ജ.പി നിയമോപദേശം തേടി. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് നിയമോപദേശം. യുവതി നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
Post Your Comments