Latest NewsKerala

ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച

കണ്ണൂര്‍: മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച. കനാലിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ ആശങ്കയിലായി. വിവരം കെഎസ്‌ഇബി അധികൃതരെ അറിയിച്ചതോടെ മഴവെള്ളമാണോ അതോ ചോർച്ചയാണോ എന്ന സംശയത്തിലാണ് കെഎസ്‌ഇബി.

മഴയ്ക്ക് അല്‍പം ശമനം വന്നതോടെയാണ് കനാലിലൂടെ വെള്ളം ഒഴുക്കിവിടാന്‍ ആരംഭിച്ചത്. ഇതോടെയാണ് കനാലിന് സമീപത്തായുള്ള പറമ്പിലൂടെ ഉറവപോലെ വെള്ളം പൊങ്ങി വരുന്നത് ശ്രദ്ധയില്‍ പെട്ടത്. വെള്ളത്തിന്റെ അളവ് വര്‍ധിച്ചു വരുന്നതായും പ്രദേശവാസികള്‍പറയുന്നു.

Read also:വിനോദ സഞ്ചാരികള്‍ക്കായി തടാകത്തിലേയ്ക്ക് മീനുകള്‍ പെയ്തിറങ്ങി; വീഡിയോ കാണാം

സംഭവത്തിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് കെഎസ്‌ഇബി അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button