കൊൽക്കത്ത : കൊൽക്കത്തയിൽ മെജർഹാത് പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ മരണസംഖ്യ മൂന്നാവുകയായിരുന്നു. അതേസമയം ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെയുള്ളവർ നടത്തിവന്ന തെരച്ചിലും അവസാനിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചതായും പാലത്തിന്റെ പുനർനിർമാണത്തിന് ഉടൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു പാലം തകർന്നു വീണത്. മിനി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.
also read : പരാതിയുമായി എത്തിയ യുവതിയെ പൊലീസ് തല്ലിച്ചതച്ചു
Post Your Comments