ദുബായ് : പ്രളയദുരന്തത്തില്‍ നിന്ന് കരകയറാനായി കേരളത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സഹായം ഒഴുകുന്നു. ദുരന്തം കൂടുതല്‍ നേരിട്ട ആലപ്പുഴ,കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് സഹായം കൂടുതലായും എത്തുന്നത്
Read Also : കേരളത്തിലെ രക്ഷപ്രവർത്തനങ്ങൾക്ക് സഹായം നൽകി യു എ ഇയിലെ വോളണ്ടിയർമാർ
യുഎഇ പൗരനായ ഹമദ് അല്‍ മസ്റൂയിയുടെ സഹകരണത്തോടെ ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ വഴിയാണ് പ്രളയ ദുരിതമനുഭവിക്കുന്ന ആലപ്പുഴ കുട്ടനാട്, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ അയക്കുന്നത്. ഒരു ലക്ഷം നാപ്കിന്സ്, 4,500 സ്വറ്ററുകള്‍, പുതപ്പ്, കുട്ടികള്‍ക്കും സ്ത്രീ-പുരുഷന്മാര്ക്കും വസ്ത്രങ്ങള്‍, ഗണ്‍ ബൂട്ട്സ്, ക്ലീനിങ് സാധനങ്ങള്‍, ഈന്തപ്പഴം, ഭക്ഷണ സാധനങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവടങ്ങുന്ന ഒരു കണ്ടെയിനര്‍ പുതിയ സാധനങ്ങളാണ് അയക്കുന്നത്.
Post Your Comments