നെടുമങ്ങാട്: മുണ്ടുടുത്തു ക്ലാസില്‍ വന്നതിന് വിദ്യാര്‍ഥികളെ പുറത്താക്കി.സംഭവം ചോദ്യംചെയ്‌തെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്തു. നെടുമങ്ങാട് ഗവ.പോളി ടെക്നിക്കിലാണ് സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ക്ലാസിൽ മുണ്ടുടുത്ത് വന്നത്. തിങ്കളാഴ്ച യൂണിഫോം ധരിക്കല്‍ നിര്‍ബന്ധമില്ലായിരുന്നു. സംഭവം ചോദിയ്ക്കാൻ ചെന്ന വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മറുപടിയ്ക്കുപോലും നില്‍ക്കാതെ പുറത്താക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ ചൊവ്വാഴ‌്ച പോളിയില്‍ മുണ്ടുടുക്കല്‍ സമരം നടത്തുമെന്ന് വിദ്യാർത്ഥി സംഘടന അറിയിച്ചു.
ALSO READ: വിദേശികളുടെ ക്ഷേത്രദര്‍ശനം ജീന്‍സിനു മുകളില്‍ മുണ്ടുടുത്തുകൊണ്ട്
Post Your Comments