ലക്നൗ: ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹിയ സര്‍വകലാശാലയിലെ ബിഎഡ് വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റില്‍ പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഗോണ്ട ജില്ലയില്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള രവീന്ദ്ര സിംഗ് മഹാവിദ്യാലയത്തില്‍ പഠിക്കുന്ന അമിത് ദ്വിവേദിയ്ക്കാണ് വ്യത്യസ്തമായൊരു ഹാള്‍ടിക്കറ്റ് ലഭിച്ചത്.
ഇതേതുടര്‍ന്ന് പരീക്ഷയെഴുതാന്‍ അമിത്തിന് പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരും. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ തന്നെ ശ്രദ്ധക്കുറവ് മൂലമാണ് തെറ്റു പറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും ഫോട്ടോ അപ്പലോഡ് ചെയ്തതില്‍ നിന്നു വന്ന പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക്ലിസ്റ്റില്‍ തെറ്റ് ആവര്ത്തിക്കാകിരിക്കാന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
ALSO READ:പരീക്ഷയെഴുതാം.. ആത്മവിശ്വാസത്തോടെ
Post Your Comments