Latest NewsKerala

എംഎല്‍എക്കെതിരായ ലൈഗിംകാരോപണം: നിലപാട് മാറ്റി ജില്ലാ കമ്മിറ്റി

മൂന്നാഴ്ച മുമ്പ് തന്നെ പരാതി ലഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍

പാലക്കാട്: ലൈംഗിംകാരോപണത്തിന് വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വീണ്ടും നിലപാട് മാറ്റി പാലക്കാട് ജില്ലാ നേതൃത്വം. എംഎല്‍ക്കെതിരെ പരാതി ലഭിച്ചുട്ടുണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. നേരത്തേ പരാതി ഇതുവരെ ലഭിച്ചട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മൂന്നാഴ്ച മുമ്പ് തന്നെ പരാതി ലഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

ശശിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നും ഇപ്പോള്‍ പറയാനാകില്ലെന്നും സി.കെ.രാജേന്ദ്രന്‍ വ്യക്തമാക്കി. യുവതിക്ക് പാര്‍ട്ടിയില്‍ വിശ്വാസമുള്ളതിനാലാകാം പാര്‍ട്ടി ഘടകത്തില്‍ അവര്‍ പരാതി നല്‍കിയതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button