തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു. ജാഗ്രതാനിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, എലിപ്പനിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ സെല്‍ നടത്തിയ അവലോകന യോഗത്തിനുശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച പത്തനംതിട്ടയില്‍ എലിപ്പനി സ്ഥിരീകരിക്കപ്പെട്ട ഒരു മരണവും തിരുവനന്തപുരത്ത് എലിപ്പനി സംശയിക്കപ്പെടുന്ന ഒരു മരണവും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ് 15 മുതലുള്ള കണക്കെടുത്താല്‍ എലിപ്പനി സംശയിക്കപ്പെടുന്ന 45 മരണവും സ്ഥിരീകരിക്കപ്പെട്ട 13 മരണവുമാണ് ഉണ്ടായത്. വെള്ളപ്പൊക്കം വന്ന് എലിപ്പനിക്കുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നേരിട്ടത്.
ഡോക്‌സിസൈക്ലിന്‍ പ്രതിരോധമരുന്ന് വിതരണം ചെയ്യാന്‍ സാധിച്ചത് നേട്ടമായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 75 ലക്ഷത്തിലധികം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. ആവശ്യത്തിന് ഗുളികകള്‍ ഇനിയും സ്റ്റോക്കുണ്ട്.
Read also : പ്രളയത്തിന് പിന്നാലെ കേരളം എലിപ്പനി ഭീതിയില്‍; രക്ഷയ്ക്കായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കന്നുകാലികള്‍ ചത്തൊടുങ്ങുകയും വെള്ളം മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ രോഗസാധ്യത വളരെ അധികമായിരുന്നു. ഇപ്പോള്‍ ആയിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് എലിപ്പനി സംശയിക്കുന്നതെന്നും മന്ത്രി പറഞ്ഞു
Post Your Comments