ന്യൂഡൽഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 13 വര്‍ഷം മുൻപ് ഇതേ ദിവസം 2005 സെപ്റ്റംബര്‍ 4നാണ് താൻ ആദ്യമായി ഇന്ത്യന്‍ ജേഴ്സി ധരിച്ചതെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നുവെന്നും ആര്.പി സിങ് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോര്‍മാറ്റുകളിലുമായി 82 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ ആര്.പി നേടിയിട്ടുണ്ട്.
Also Read: സാഫ് കപ്പ്: ആദ്യ അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും
— R P Singh (@rpsingh) September 4, 2018
Post Your Comments