KeralaLatest News

സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കാൻ സാധ്യത;അതീവ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി:  പ്രളയം വരുത്തിയ ദുരന്തത്തിൽ നിന്ന് കരകയറാൻ സംസ്ഥാനം പെടാപ്പാടുപെടുന്നതിനിടെ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നു. സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും എന്‍.സി.ഡി.സി ചൂണ്ടിക്കാട്ടുന്നു.  നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസി കണ്ട്രോള്‍ നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളില്‍ ചിക്കന്‍ഗുനിയ, മലേറിയ, ഡെങ്കിപ്പനി എന്നിവ പടരുമെന്നാണ്. പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ അടുത്ത മൂന്നു മാസം കേരളത്തിന് നിര്‍ണായകമാണ്.

ALSO READ: എലിപ്പനി : ഇന്ന് അഞ്ചുപേർ കൂടി മരിച്ചു

പകര്‍ച്ചവ്യാധിക ഒഴിവാക്കാനായി ആരോഗ്യവിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയുമാണ് വേണടത്. സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പടിക്കുകയാണ്. നിരവധി പേരാണ് എലിപ്പനി മൂലം മരിക്കുന്നത്. എലിപ്പനി ബാധയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ കേന്ദ്രം നല്‍കിയിരുന്നതായും സംസ്ഥാനം മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും എന്‍.സി.ഡി.സി പറയുന്നു. എലിപ്പനി ചികിത്സയ്ക്കായി എന്‍.സി.ഡി.സിയുടെ 12 അംഗ വിദഗ്ദ സമിതി കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തുടര്‍ നടപടി തീരുമാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button