ന്യൂഡൽകി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വാങ്ങില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം.
മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കും യാത്രകൾക്ക് അതിനു ശേഷം മാത്രമാകും അനുമതി ലഭിക്കുക. ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ഇതര വിദേശ ഫണ്ടിന് തടസമില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ALSO READ: കേരളത്തിനുള്ള വിദേശ സഹായം: സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
ഇന്ത്യക്ക് സ്വയം ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും അതിനാല്‍ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു വിദേശമാന്ത്രാലയത്തിന്റെ നിലപാട്. ഇതേ കാര്യമാണ് ഇപ്പോഴും മന്ത്രാലയം ആവര്‍ത്തിക്കുന്നത്. ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് വേണ്ടെങ്കിലും പുനര്‍ നിര്‍മ്മാണത്തിന് വിദേശ സഹായം സ്വീകരിക്കാം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അതും വേണ്ട എന്നാണ് പുതിയ നിലപാട്.
Post Your Comments