അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകന്‍ സഞ്ജിവ് ഭട്ട് ലഹരിമരുന്ന് കേസില്‍ അറസ്റ്റിൽ. 1998 ലെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജിവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്ത് വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി.
ALSO READ: പ്രധാനമന്ത്രിയെ അവഹേളിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്‍
രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ആറ് പേരെയും ഇദ്ദേഹത്തിനൊപ്പം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
1998ല്‍ ഡിസിപി ആയിരുന്നപ്പോള്‍ ഒരു അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ പെടുത്താൻ ശ്രമിച്ചുവെന്നാണ് ഭട്ടിനെതിരായ കേസ്. 2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജിവ് ഭട്ട് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments