സിംഗപ്പൂര്‍ സിറ്റി: ശ്രീകൃഷ്ണ ജയന്തി ദിവസത്തില്‍ കേരളത്തിനായി പ്രാര്‍ത്ഥിച്ച് സിംഗപ്പൂരും. പ്രളയം കാരണം കേരളം ശ്രീകൃഷ്ണ ജയന്തി ഇത്തവണ മലയാളികള്‍ ആഘോഷിച്ചിരുന്നില്ല. എന്നാല്‍ കേരളീയര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സിംഗപ്പൂരിലെ യിഷൂണ്‍ ബാലസുബ്രമണ്യക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും അണിനിരന്നത്.
സേവാഭാരതിയുമായി ചേര്‍ന്ന് സിംഗപ്പൂര്‍ വിവേകാനന്ദ സേവാ സംഘ് കേരളത്തിനൊരു കൈത്താങ്ങ് എന്ന സേവന പരിപാടിയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള വേദിയായും ശ്രീകൃഷ്ണ ജയന്തി ആചരളം മാറി. അഷിതോഷ് ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി. ക്ഷേത്രാങ്കണത്തില്‍ നടന്ന പ്രസാദവിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
Also Read : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന്: മാര്‍ ക്രിസോസ്റ്റം
കൃഷ്ണ, രാധാ വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ ഭജനയും കീര്‍ത്തനങ്ങളും ആലപിച്ചുചെറുപ്രദക്ഷിണമായി ക്ഷേത്രം വലം വച്ചു. സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹം കേരളത്തിന് വേണ്ടി പ്രാര്‍ഥനയുമായി ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഒത്തുകൂടുകയായിരുന്നു. സിംഗപ്പൂര്‍ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആചരണം.
Post Your Comments