ന്യൂഡല്‍ഹി: കരുതല്‍ ശേഖരത്തിനായി ഇന്ത്യ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം സ്വര്‍ണം വാങ്ങി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സ്വര്‍ണത്തിന്റെ കണക്ക് പുറത്തുവിട്ടത്. 8.46 ടണ്‍ സ്വര്‍ണമാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ വാങ്ങിയത്. ഇത് 8460 കിലോഗ്രാം വരും. ഈ വര്‍ഷം ജൂണിലെ കണക്ക് പ്രകാരം 566.23 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ളത്.
read also : സ്വര്‍ണം വാങ്ങാം : വന്‍ വിലകുറവ്
അടുത്തിടെ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സ്വര്‍ണശേഖരത്തിന്റെ വിവരം ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.ഇതിനു മുമ്പ് 2009ലാണ് ഐഎംഎഫില്‍നിന്ന് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ സ്വന്തമാക്കിയത്. ബാങ്കിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആസ്തിയായാണ് 273.93 ടണ്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെ മൂല്യം ജൂണ്‍ 30ന് 11.12 ശതമാനം വര്‍ധിച്ച് 69,674 കോടി രൂപയായി.
Post Your Comments