ദുബായ് : ദുബായില്‍ വാഹനമോടിയ്ക്കുന്നവര്ക്ക് ജാഗ്രതാ നിര്‍ദേശം. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയത്. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും 2000 മീറ്ററിലും താഴെയായിരിക്കും ദൂരക്കാഴ്ച. ഇത് രാത്രി വരെ തുടരും. ഋതുമാറ്റമാണ് പൊടിക്കാറ്റിനും മറ്റും കാരണമാകുന്നത്. അടുത്ത ഒരാഴ്ച വരെ പുറത്തിറങ്ങുന്നവര്‍ വളരെ ശ്രദ്ധിക്കണം. വരുന്ന ആഴ്ചയ്ക്കുള്ളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താഴുമെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments