കൊല്ലം: കൊട്ടിയത്തെ ഒരു കിണറ്റില്‍ തൊട്ടിയിറക്കിയാലാണ് നമ്മള്‍ മലയാളികള്‍ക്ക് കിട്ടാക്കനിയായ ലിറ്ററിന് പൊന്നുംവില നല്‍കി നാം മേടിക്കുന്ന ഡീസല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഈ ‘ഡീസല്‍ കിണര്‍’ നെല്ലിക്കപോലെയാണ്. കയ്ച്ചിട്ട് തുപ്പാനും വയ്യാ മധുരിച്ചിട്ട് ഇറക്കാനും വയ്യാ എന്ന അവസ്ഥയിലാണ് നാട്ടുകാര്‍. പ്രളയം മൂലം കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന ഈ പരിതസ്ഥിതിയില്‍ ഡീസല്‍കിണര്‍ നാട്ടുകാര്‍ക്ക് പൊല്ലാപ്പായിരിക്കുകയാണ്. നാട്ടുകാരില്‍ ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്ന കിണറാണ് ഇപ്പോള്‍ ഡീസല്‍ ചുരത്തിക്കൊണ്ടിരിക്കുന്നത്.
കിണറില്‍ നിന്ന് കോരിയെടുക്കുന്ന വെളളത്തിന്റെ പകുതി ഭാഗവും ഡീസലാണ്. ഈ ഡീസല്‍ കൊണ്ട് വീട്ടിലെ അടുപ്പില്‍ തീകത്തിക്കുന്നവര്‍ വരെയുണ്ട്. കിണറ്റില്‍ നിന്ന് കുടിവെളളത്തിന് പകരം ഡീസല്‍ ലഭിക്കുന്നതിനാല്‍ കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങിയതിനാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. സമീപത്തെ പെട്രോള്‍ പമ്പിലുണ്ടായ ചോര്‍ച്ചയാണ് ഡീസല്‍ കിണറില്‍ എത്താന്‍ കാരണമായതെന്ന നാട്ടുകാരുടെ ധാരണ തെറ്റാണെന്ന് അവര്‍ പരിശോധനയില്‍ കണ്ടെത്തി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകുടം, ജിയോളജി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കിണര്‍ പരിശോധിച്ചത്. സര്‍വ്വീസ് സ്‌റ്റേഷനിലെ മലിന ജലത്തോടൊപ്പം ഊറ്റായി ഇവ കിണറിലേക്ക് ഒഴുകിയെത്തിയതാകാം എന്നാണ് അധികൃതരുടെ വിശദീകരണം.
കൊല്ലത്ത് കൊട്ടിയത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പ്രളയശേഷം ഉണ്ടായതല്ലെന്നും ഇതേ പ്രദേശത്തുള്ള പാറക്കുളത്തെ വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നാട്ടുകാരുടെ അവസ്ഥ ദയനീയമാണ്. ആകെപ്പാടെയുണ്ടായിരുന്ന കുടിവെളള സ്‌ത്രോതസ് നഷ്ടമായതിന്റെ സങ്കടത്തിലാണ് അവര്‍. പരിസരത്ത് സംഭവത്തിന് ശേഷം ടാങ്കറില്‍ വെള്ളം എത്തിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ലായെന്ന് നാട്ടുകാര്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
Post Your Comments