മുംബൈ : വിദ്യാർത്ഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. 22കാരനായ ഐഐടി വിദ്യാത്ഥിയുടെ മൃതദേഹമാണ് ഹോട്ടൽ മുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. ഉപരിപഠനത്തിനായി കഴിഞ്ഞ മാസമാണ് സ്വൈൻ കോളേജിൽ ചേർന്നത്. രേഖകൾ പ്രകാരം ഓഗസ്റ്റ് 31നാണ് യുവാവ് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിനാണ് സ്വൈൻ അവസാനമായി ഹോട്ടൽ ജീവനക്കാരനുമായി ഫോണിൽ ബന്ധപ്പെട്ടത്. ഇതിനു ശേഷം മുറിയിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തൽ. മൃതശരീരത്തിന് അരികിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളും പോലീസ് കണ്ടെടുത്തിരുന്നു.
ALSO READ: പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
Post Your Comments