Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNewsEntertainment

“ഇവനാണ് എന്റെ ക്ലോസ് ഫ്രണ്ട്, ഞാൻ ഇവനൊപ്പം കരയും, ചിരിക്കും , ഉറങ്ങും” തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് പറഞ്ഞ് നടി അപർണ

എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറി, ബൈസിക്കിൾ തീവ്‌സ്, ചാർളി, മുന്നറിയിപ്പ് എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അപർണ ഗോപിനാഥ്. ഇപ്പോൾ തന്റെ കൂടെ ഏഴു വർഷമായി ഉള്ള കൂട്ടുകാരനെ കുറിച്ച് തുറന്നു പറയുകയാണ് അപർണ.

“അവൻ എന്റെ ക്ലോസ് ഫ്രണ്ട് ആണ്, ഞാൻ അവനൊപ്പം കരയും ചിരിക്കും , സന്തോഷിക്കും , അവനൊപ്പം ഉറങ്ങും. ജീവിതത്തിലെ കൂടുതല്‍ സമയവും ഞാന്‍ അവന്റൊപ്പമാണ്. വെരി ക്ലോസെ റ്റു മി.” അപർണയുടെ കൂട്ടുകാരൻ മറ്റാരുമല്ല ആദ്യമായി സ്വന്തമാക്കിയ വാഹനം , ആൾട്ടോ.

വണ്ടി വാങ്ങി പിറ്റേ ദിവസം സുഹൃത്ത് വന്നു വാങ്ങി കൊണ്ട് പോയി. പെട്രോൾ തീർത്താണ് തിരികെ കൊണ്ട് വന്നത്. അന്ന് പെട്രോൾ പമ്പ് വരെ തള്ളി. അന്ന് വലിയ സങ്കടം ആയിരുന്നു. അതിനു ശേഷം ആണ് ഇവാൻ പ്രിയപ്പെട്ടത് ആയത്.
സിറ്റിയില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ചതും വളരെ കംഫര്‍ട്ടബിള്‍ ആയ കാറാണിതെന്നും തനിക്ക് ബ്രാന്‍ഡിങ്ങില്‍ താല്‍പര്യമില്ലെന്നും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകണം, അതിനാണു കാര്‍ വാങ്ങിയതെന്നും അപര്‍ണ പറഞ്ഞു.

shortlink

Post Your Comments


Back to top button