Latest NewsKerala

കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് മോഹൻലാലിനോട് പ്രധാനമന്ത്രി

വിശ്വശാന്തി ഫൗണ്ടേഷന്‍റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍

ന്യൂഡൽഹി: മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹൻലാലിനോട് പറഞ്ഞു . പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി മോഹൻലാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ അറിയിച്ചു. കേരളം നേരിട്ട പ്രളയക്കെടുതിയുടെ ആഴം തനിക്ക് അറിയാം അതിനാല്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്നും മോദി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍.

Also Read: ജനങ്ങളുടെ ചെലവിലുള്ള മന്ത്രിമാരുടെ വിദേശരാജ്യ പണപ്പിരിവിനെ കുറിച്ച് ജോയ് മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button