അലഹബാദ്: പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കാനൊരുങ്ങി യോഗി താലി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടങ്ങിയ ഈ ഭക്ഷണശാലയിലൂടെ ആളുകള്‍ക്ക് കുറഞ്ഞ വിലക്ക് രുചികരമായ ഭക്ഷണം കഴിക്കാം. ഇവിടെ നിന്ന് കൊടുക്കുന്ന താലി മീല്‍സിന് വെറും പത്ത് രൂപയാണ് ഈടാക്കുന്നത്. ഈ ഭക്ഷണത്തിന് യോഗി താലി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ദിലീപ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു സ്വകാര്യ സംരംഭമാണിത്.
ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന് ദിലീപ് പറഞ്ഞു. വിശന്ന വയറുമായി ആരും കഷ്ടപ്പെടരുത്. യോഗി ആദിത്യനാഥിന്റെ പേരാണ് ഈ സംരംഭത്തിന് നല്‍കിയിരിക്കുന്നത്. കാരണം അദ്ദേഹം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും അഭിനന്ദനീയമാണ്. ഉടനെ തന്നെ അലഹബാദിന് സമീപം അട്ടര്‍സൂയ്യയിലും ഒരു ഔട്ട്‌ലറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
.
ഞായറാഴ്ച വൈകിട്ട് അലഹബാദ് മേയര്‍ അഭിലാഷ ഗുപ്തയാണ് ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. ‘ഇത് ഒരു വ്യക്തി ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാകും ഈ സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ നിന്ന് 10 രൂപക്ക് നല്‍കുന്ന താലി മീല്‍ പാവപ്പെട്ട ആളുകള്‍ക്ക് ഏറെ ഗുണം ചെയ്യും. വളരെ നല്ലൊരു ചിന്തയാണിതെന്നും’ അഭിലാഷ ഗുപ്ത പറഞ്ഞു.
Post Your Comments