തിരുവനന്തപുരം: പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തിൽ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണുണ്ടായത്. പത്തനംതിട്ടയിലെ ഭൂരിഭാഗം പേര്‍ക്കും സഹായധനം ലഭിച്ചില്ല. സര്‍ക്കാര്‍ അനുവദിച്ച് ജില്ലയ്ക്ക് നല്‍കിയ തുക അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നത് ഏറെ നിരാശയുണ്ടാക്കുന്നു. ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ വേഗത്തെ പിന്നോട്ടടിക്കുന്ന അനാസ്ഥ അംഗീകരിക്കാന്‍ കഴിയ്യില്ലെന്നും ഈയാഴ്ച തന്നെ പതിനായിരം രൂപ ധനസഹായം എത്തിക്കാന്‍ കഴിയണമെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.
Also read ; എലിപ്പനി മരുന്ന് ഹാനികരമാണെന്ന് പ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു
Post Your Comments