സൂറിച്ച്: ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു. അർജന്റീനൻ സൂപ്പർതാരം മെസ്സി ഇല്ലാതെയാണ് ഇത്തവണത്തെ അന്തിമ പട്ടിക എന്നത് ശ്രദ്ധേയമാണ്. ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സല, റയല്‍ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രോയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
Also Read: യുഎസ് ഓപ്പൺ ടെന്നീസ്: സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ
കഴിഞ്ഞ വര്‍ഷം വരെ പട്ടികയില്‍ ഉണ്ടായിരുന്ന മെസ്സിയുടെ അസാന്നിധ്യമാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു ഫിഫയുടെ മികച്ച താരം.
Post Your Comments