![ROBBER](/wp-content/uploads/2018/09/robber.jpg)
തിരുവനന്തപുരം: അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ.വയനാട് കല്‍പറ്റ സ്വദേശി ജോയി (51)യെയാണ് തിരുവനന്തപുരത്ത് വെച്ച് പോലീസ് പിടികൂടിയത്. അടച്ചിട്ടിരിക്കുന്ന വീടുകളില്‍ രാത്രികാലത്ത് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
മൂന്നു മാസം മുൻപ് തിരുവനന്തപുരം പാപ്പനംകോടിന് സമീപത്തെ വീട്ടില്‍ നിന്ന് 45 പവന്‍ കവര്‍ന്ന കേസിലെ പ്രതിയാണിയാള്‍. മറ്റൊരു കേസില്‍ ജയിലിലയായിരുന്ന ജോയി ഏഴ് മാസം മുൻപാണ് പുറത്തിറങ്ങിയത്.
Also read : കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടിമരിച്ചു; അമ്മ പിടിക്കപ്പെട്ടത് ഇന്റര്‍നെറ്റ് ബ്രൗസ് ഹിസ്റ്ററി തിരഞ്ഞപ്പോള്‍
Post Your Comments