KeralaLatest News

പ്രിയപ്പെട്ടവരുടെ പ്രാർഥനയുടെ ശക്തി കീമോയ്ക്കില്ല; കാൻസറിന്റെ ഇടയിലും ചിരിയോടെ നന്ദു

നിരവധിപേർക്ക് ഊർജ്ജം പകരുന്ന രീതിയിൽ തന്റെ പിറന്നാൾ ദിനത്തിൽ നന്ദു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്

കാൻസർ എന്ന മഹാരോഗത്തിന്റെ ഇടയിലും ചിരിയോടെ ദൈവം തന്ന ജീവിതത്തെക്കുറിച്ച് ഓർത്ത് സന്തോഷിക്കുകയാണ് നന്ദു മഹാദേവ എന്ന യുവാവ്. നിരവധിപേർക്ക് ഊർജ്ജം പകരുന്ന രീതിയിൽ തന്റെ പിറന്നാൾ ദിനത്തിൽ നന്ദു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചങ്കിൽ ചേർത്തു നിർത്തിയ സൗഹൃദം, പൊന്നു പോലെ നോക്കുന്ന കുടുംബം ഇതൊക്കെയുള്ളപ്പോൾ ഞാനെന്തിന് കരയണമെന്നാണ് നന്ദു ചോദിക്കുന്നത്.

Read also: ‘ചില മോഹമിനിയും ബാക്കിയുണ്ട്…’ വീണ്ടും നന്ദു, ഇത്തവണ കീമോ വാർഡിൽ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക് ( വീഡിയോ)

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

” ഇന്ന് പിറന്നാൾ ആണ്.. കീമോ വാർഡിൽ കിടന്നാണ് അത് ആഘോഷിക്കുന്നതെങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പിറന്നാൾ ആണ്.. സ്നേഹിക്കാൻ ഒരുപാട് പേർ കൂടെയുള്ള പിറന്നാൾ !! മനോഹരമായ ഈ ഭൂമിയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നമ്മളൊക്കെ എത്ര ഭാഗ്യവന്മാരാണ്… നിങ്ങൾക്കൊക്കെ എന്തേലും ദുഃഖം വരുമ്പോൾ എന്റെ മുഖം മനസ്സിൽ ഓർക്കണം.. ഞാൻ എത്ര സന്തോഷവാനാണ്.. പിന്നെ നിങ്ങൾക്ക് സന്തോഷിച്ചാൽ എന്താ !!

NB : ഈ കീമോയോട് കൂടി നാടകത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുകയാണ് !! അല്ലേലും എന്റെ പ്രിയപ്പെട്ട നിങ്ങളുടെ പ്രാർത്ഥനനയെക്കാൾ ശക്തിയൊന്നും കീമോയ്ക്കില്ല ”

shortlink

Related Articles

Post Your Comments

Related Articles


Back to top button