Latest NewsCinemaNewsBollywoodEntertainment

സോനു സൂദിന് സ്ത്രീ സംവിധായകരുടെ കൂടെ ജോലി എടുക്കുന്നതിൽ ബുദ്ധിമുട്ടെന്ന് കങ്കണ; മറുപടിയുമായി സോനു

ഇപ്പോൾ കങ്കണയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്

കങ്കണ നായികയാകുന്ന മണികർണ്ണികയിൽ നിന്നും സോനു സൂദ് പിന്മാറിയത് അദ്ദേഹത്തിന് സ്ത്രീ സംവിധായികയുടെ കീഴിൽ ജോലി ചെയ്യാൻ കഴിയാത്തത് മൂലമെന്ന് കങ്കണ റണാവത്. ആദ്യം യുവ സംവിധായകൻ കൃഷ് ആയിരുന്നു ചിത്രം ചെയ്യാൻ ഇരുന്നത്. പക്ഷെ എൻടിആറിന്റെ ജീവിതകഥ അടിസ്ഥനമാക്കി ചെയ്യുന്ന ചിത്രം കാരണം അദ്ദേഹം പിന്മാറുകയായിരുന്നു. ഇപ്പോൾ കങ്കണയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ സോനു സൂദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു പക്ഷെ കങ്കണ സംവിധാന ചുമതല ഏറ്റെടുത്തതോടെ കഥാപാത്രത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യസങ്ങൾ കാരണം അദ്ദേഹം പിന്മാറുകയായിരുന്നു. സോനുവിന്റെ വേഷം കങ്കണ വെട്ടിച്ചുരുക്കിയെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

“ഞാനും സോനവും തമ്മിൽ കണ്ടിട്ട് നാളുകൾ കുറെയായി. അദ്ദേഹം ഞങ്ങൾക്ക് ഡേറ്റ് തരുന്നില്ല. പ്രൊഡ്യൂസഴ്സ് പറഞ്ഞിട്ടും അദ്ദേഹം ഞങ്ങളെ കാണാൻ കൂട്ടാക്കുന്നില്ല. ഒരു പക്ഷെ ഒരു സ്ത്രീയുടെ കീഴിൽ ജോലി ചെയ്യാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട് ആയിരിക്കും.” കങ്കണ പറഞ്ഞു.

ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ.

“കങ്കണ എന്റെ നല്ല സുഹൃത് ഇപ്പോഴും ആണ്. പക്ഷേ അവര്‍ പതിവുപോലെ ഇരവാദവും സ്ത്രീ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഞാൻ ഫറാ ഖാനൊപ്പം ഒക്കെ വർക്ക് ചെയ്യുന്ന ആളാണ്. കാണാക്കയുടെ വാദങ്ങൾ അസംബന്ധം ആണ്.” സോനു വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button