CinemaLatest NewsBollywoodNewsEntertainment

ലഹരിക്ക് അടിമപ്പെട്ടിരുന്ന സഞ്ജയ് ദത്തിന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ അംബാസിഡറാകാൻ മോഹം

ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളെ കേന്ദ്രികരിച്ച് നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ അംബാസിഡർ ആകാനാണ് സഞ്ജയ് ആഗ്രഹിക്കുന്നത്

ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളെ കേന്ദ്രികരിച്ച് നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ ആകാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആണ് ഇക്കാര്യം പൊതുസമൂഹവുമായി പങ്ക് വച്ചത്. താൻ മുംബൈയിൽ ആയിരുന്നപ്പോൾ ആണ് സഞ്ജു ഈ ആഗ്രഹം വെളിപ്പെടുത്തിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ കരിയറിന്റെ തുടക്ക കാലത് ലഹരിക്ക് അടിമപ്പെട്ട് ജീവിതം തന്നെ അവസാനിക്കും എന്ന നിലയിലെത്തിയ ആളാണ് സഞ്ജയ് ദത്ത്. അതിനാല്‍ ലഹരിവിരുദ്ധ പ്രചരണ പരിപാടികളിലേക്ക് തന്നെക്കൊണ്ടാകുന്ന സഹായം ചെയ്യാനും പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാകാനും താത്പര്യമുണ്ടെന്നുമാണ് സഞ്ജു അറിയിച്ചത്.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഛണ്ഡീഗഡിന്റെ എന്നി ആറു സംസ്ഥാനങ്ങളിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.റാവത്തും മറ്റ് രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കഴിഞ്ഞമാസം ഛണ്ഡീഗഡില്‍ വച്ച്‌ ഇതേക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button