തിരുവനന്തപുരം : പ്രളയത്തിന് ശേഷം സംസ്ഥാനത്ത് രോഗങ്ങൾ പടരുന്നത് പതിവാകുകയാണ്. വിവിധ ജില്ലകളിൽ നിരവധി ആളുകൾക്ക് എലിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
തൃശൂരില്‍ ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ് ആണ് മരിച്ചത്. ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 269 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
Read also:കാറും ട്രെയിനുമല്ല വിമാനത്തില്‍ നിന്നൊരു കീകീ ചലഞ്ച് ; വീഡിയോ വൈറൽ
കോട്ടയം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 പേര്‍ രോഗബാധിതരായി. കൂടാതെ സംസ്ഥാനത്തുണ്ടായ 41 മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് 11, മലപ്പുറം 10, പാലക്കാട് അഞ്ച്, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിൽ ചികിത്സ തേടിയിരിക്കുന്നവർക്ക് എലിപ്പണിയാണോയെന്ന് സംശയിക്കുന്നുണ്ട്.
Post Your Comments