ബാലുശ്ശേരി: നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുക, അതും സ്വന്തം അമ്മ തന്നെ. ഞെട്ടലോടെയാണ് ബാലുശ്ശേരിയിലെ നാട്ടുകാര്‍ ഈ വാര്‍ത്ത കേട്ടത്.
കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അമ്മ റിന്‍ഷ (22) പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ട് സമീപവാസില് ഓടിക്കൂടി കാര്യം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസെത്തിയപ്പോള്‍ മൃതദേഹം സഞ്ചിയിലാക്കി വീടിന്റെ പിന്നില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. റിന്‍ഷയും ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് റിന്‍ഷ മൊഴി നല്കി. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെയാണ് ഇവര്‍ പ്രസവിച്ചത്. സംഭവത്തെ തുടര്‍ന്ന് റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവ ശേഷമുള്ള നിലക്കാത്ത രക്തസ്രാവത്തെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റിന്‍ഷയെ പൊലീസ് മാറ്റി.
അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കാമുകന് കൈയൊഴിഞ്ഞതാണ് റിന്‍ഷയെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലമാണ് റിന്‍ഷയും പ്രജീഷും അകന്ന് കഴിയുന്നത്. സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു റിന്‍ഷ. ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുപ്പത്തിലായത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇയാള്‍ റിന്‍ഷയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇതിനിടയില്‍ റിന്‍ഷ ഗര്‍ഭിണിയായി.
റിന്‍ഷ ഗര്‍ഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താന്‍ ചതിയില്‍പെട്ടുവെന്ന് മനസിലാക്കിയ റിന്‍ഷ കുഞ്ഞിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ വച്ചു നടന്ന പ്രസവത്തിന് സഹായിച്ചത് റിന്‍ഷയുടെ അമ്മയാണ്. പ്രസവിച്ച ഉടന്‍ തന്നെ ബ്ലെയ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി കൊല്ലുകയായിരുന്നു. ആരുമറിയാതെ മൃതദേഹം മറവു ചെയ്യാനായിരുന്നു നീക്കം. പ്രസവ സമയം റിന്‍ഷയുടെ നിലവിളി ശബ്ദവും കുഞ്ഞിന്റെ കരച്ചിലും സമീപ വാസികള്‍ കേട്ടിരുന്നു. എന്നാല്‍ കുറച്ചു സമയത്തിന് ശേഷം അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചെത്തി.
Read Also: കെവിൻ സ്പേസിക്ക് പിന്നാലെ വൂഡി അലന് നേരെയും പീഡനാരോപണം; പുതിയ ചിത്രം തടഞ്ഞ് വിതരണക്കാർ
അപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. അവള് കൊന്നുകളഞ്ഞു കുഞ്ഞിനെ എന്ന് റിന്‍ഷയുടെ അമ്മ നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വീടിന്റെ പുറകുവശത്ത് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. റിന്‍ഷ ഗര്‍ഭിണിയായിരുന്നോ എന്ന സംശയം ചുരുക്കം ചില നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതേ പറ്റി ചോദിച്ചപ്പോള്‍ വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നതുകൊണ്ടാവും എന്ന മറുപടിയായിരുന്നു പറഞ്ഞിരുന്നത്. റിന്ഷയ്ക്കെതിരെ കൊലപാചതക കുറ്റത്തിന് കേസെടുത്തു. കാമുകനുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു.
Read Also: ആ മൂന്ന് എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്പര്യങ്ങളുടെ വക്താക്കള്‍: വിഎം സുധീരന്
Post Your Comments