അലാസ്ക: ഒരമ്മയുടെ രണ്ട് മക്കള്‍ ശ്വാസം മുട്ടി മരിക്കുക, അതും സമാനമായ രീതിയില്‍. പൊലീസ് അന്വേഷം നടത്തിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അലാസ്കയിലെ ഫെയര്‍ബാന്‍ക്സില്‍ ആണ് സംഭവം. 23കാരിയായ സ്റ്റെഫാനി ലാഫൗണ്ടെയിന്റെ ഇന്റര്‍നെറ്റ് ബ്രൗസ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ്, പൊലീസ് ഞെട്ടിയത്. സ്റ്റെഫാനി തന്നെയാണ് തന്റെ കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് മനസിലാക്കി. ‘എങ്ങനെ ഒരു കൊലപാതകം നടത്താം’, ‘ഒരാളെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനുമുള്ള 16 വഴികള്‍’ തുടങ്ങിയവയാണ് ഇവര്‍ നെറ്റില്‍ തിരഞ്ഞത്.
ഇവരുടെ 13മാസം പ്രായമായ കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് 2017 നവംബര്‍ 20നാണ് സ്റ്റെഫാനി ബന്ധുക്കളെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിച്ചത്.
Read Also: ഇതാണ്ടാ അച്ഛന്; ഹ്യൂമന്‍സ് ഓഫ് ബോംബെ പോസ്റ്റ് ചെയ്ത ഈ പിതാവിന്റെ കഥ വൈറലാവുന്നതിന് പിന്നില്‍
ഉടനെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോര്ട്ടത്തില്നിന്ന് കുഞ്ഞിന് യാതൊരുവിധ അസുഖവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ശരീരത്തില്‍ മുറിവുകളോ, ജനിതകപരമായ അസുഖങ്ങളോ, ആരോഗ്യ പ്രശ്നങ്ങളോ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല.
മരണ കാരണം ശ്വാസം കിട്ടാത്തതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് 2015 സെപ്റ്റംബര്‍ 15ന് ഇവരുടെ നാല് മാസം പ്രായമായ കുഞ്ഞും സമാനരീതിയില്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. അന്ന് അത് ഒരു അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തോടെയാണ് അന്വേഷണം തുടങ്ങിയത്. രണ്ട് മരണത്തിലും നിലനിന്ന സമാനതകളാണ് പൊലീസിനെ അന്വേഷണം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
Read also: ” പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കും, പരാജയത്തെ ഭയക്കുന്നില്ല” താപ്സി പന്നു
അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ഒന്‍പത് മാസം നീണ്ടുനിന്ന് രഹസ്യാന്വേഷണത്തിലൂടെയാണ് സ്റ്റെഫാനിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച രണ്ട് പേരും പെണ്‍കുട്ടികളായിരുന്നു.
Post Your Comments