KeralaLatest News

ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ

മലപ്പുറം : ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കിയെന്ന് പ്രമുഖ മലയാള ചാനൽ വാർത്ത പുറത്തു വിട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

Also readപത്ത് ട്രെയിനുകള്‍ റദ്ദാക്കി

ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. തദ്ദേശ ഭരണ വകുപ്പ് ചീഫ് എൻജിനീയറെയും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദുരിതബാധിതർക്കുള്ള തുക അനർഹരായവർ കൈപ്പറ്റിയാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Also read : ദുരിതാശ്വാസ ക്യാമ്പില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍

നഷ്ടം പെരുപ്പിച്ച് കാണിച്ച ശുപാർശയിൽ അന്വേഷണം നടത്താൻ തദ്ദേശ എക്സിക്യുട്ടിവ് എന്‍ജിനീയർക്ക് മലപ്പുറം കലക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം തെറ്റായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നേരിടുമെന്ന പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button