റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്യാന്ധര് പ്രധനി എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസുകാർ രണ്ടുദിവസം വനത്തിൽ പരിശോധന നടത്തിയിരുന്നു.
Read also:ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോഴായിരുന്നു ആക്രമണം നടന്നത്. ബസ്താര്‍ മേഖലാ ഐജി വിവേകാനന്ദ സിന്‍ഹയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഐജി വ്യക്തമാക്കി. സംഭവത്തേത്തുടര്‍ന്ന് വനമേഖലയിൽ മവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
Post Your Comments