KeralaLatest News

പ്രളയക്കെടുതി : പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്

തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാം. പത്തനംതിട്ട പോസ്റ്റ്‌ഓഫീസ് പാസ്‌പോര്‍ട്ട് സേവകേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ച്,ആറ് തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രളയത്തിൽപെട്ടു പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്ത ഏതു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ഇവിടെ പങ്കെടുക്കാൻ അവസരമുണ്ട്.

Also readപ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ക്ഷീരവകുപ്പ്

ഓണ്‍ലൈൻ, മൊബൈല്‍ ആപ് മുഖേനെ അപേക്ഷ സമര്‍പ്പിച്ച ശേഷം എ.ആര്‍.എന്‍., പാസ്‌പോര്‍ട്ട് സൈസ് ഫേട്ടോ എന്നിവയുമായി ക്യാമ്പിലെത്തണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോൾ ആര്‍.പി.ഒ. തിരുവനന്തപുരമാണ് തിരഞ്ഞെടുക്കേണ്ടത്. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല. ഇനി പാസ്പോർട്ട് നഷ്ടപ്പെട്ടവരാണെങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സംശയനിവാരണത്തിനും വിവരങ്ങൾക്കും ബന്ധപ്പെടാം : തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസർ 7902553036

shortlink

Related Articles

Post Your Comments

Related Articles


Back to top button