ന്യൂഡല്‍ഹി കനത്ത മഴയില്‍ മുങ്ങികുളിച്ച് രാജധാനി. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടായതിനാല്‍ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് നിര്‍ദേശിച്ചു.
Read also : കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ
വാഹനങ്ങള്‍ വഴിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. മഴ കാരണം കൂടുതല്‍പേര്‍ മെട്രോയെ ആശ്രയിച്ചതും തലവേദനയായി. ആള്‍ത്തിരക്കു കാരണം മെട്രോ ഗതാഗതം പല സ്ഥലത്തും നിലച്ചു. കഴിഞ്ഞദിവസം 101 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണു പാലം നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള വിവരം.
Post Your Comments