Latest NewsSaudi Arabia

തൊഴിൽ വിസകളുടെ എണ്ണത്തിൽ വൻകുറവെന്ന് റിപ്പോർട്ട്

സെപ്റ്റംബർ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളിൽ 70 ശതമാനം

റിയാദ്: തൊഴിൽ വിസകളുടെ എണ്ണത്തിൽ സൗദിയിൽ വൻകുവ് ഉണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.

2015 മുതല്‍ 2017 വരേയുള്ള കാലയളവിലാണ് തൊഴിൽ വിസയുടെ എണ്ണത്തിൽ ഈ കുറവ് രേഖപ്പെടുത്തിയത്. 2017-ല്‍ 7,18,835 വിസകളാണ് തൊഴിൽ മന്ത്രാലയം വിതരണം ചെയ്തതെങ്കിൽ 2016ല്‍ ഇത് 14,03,713 വിസകൾ ആയിരുന്നു.

Read also:ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം

സെപ്റ്റംബർ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ വിദേശികൾക്കനുവദിക്കുന്ന തൊഴിൽ വിസയുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button