Latest NewsKerala

‘വാതില്‍ തുറക്കൂ നീ കാലമേ’ പാടിയ കുഞ്ഞ് മിടുക്കനെ കണ്ടെത്തി; കണ്ണിന് കാഴ്ചയില്ലാത്ത അഞ്ച് വയസുകാരനെക്കുറിച്ച് പിതാവിന്റെ വാക്കുകൾ ഇങ്ങനെ

അഞ്ചര വയസ് പ്രായമുള്ള വൈശാഖിന്റെ ഒപ്പം സഹോദരി നന്ദനയാണ് പാടുന്നത്

‘വാതില്‍ തുറക്കൂ നീ കാലമേ…’ പാടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ആ കുഞ്ഞുമിടുക്കനെ കണ്ടെത്തി. കാസര്‍ഗോഡ് ബളാല്‍ പെരിയാട്ട് താമസിക്കുന്ന രാഘവന്റെ മകന്‍ വൈശാഖാണ് ആ കൊച്ചുമിടുക്കൻ. അഞ്ചര വയസ് പ്രായമുള്ള വൈശാഖിന്റെ ഒപ്പം സഹോദരി നന്ദനയാണ് പാടുന്നത്. വൈശാഖിന് രണ്ട് കണ്ണിനും കാഴ്ചയില്ല. രണ്ട് സര്‍ജറികള്‍ കഴിഞ്ഞു. ലെന്‍സ് ഇട്ടിട്ടുണ്ട്. ഇപ്പോള്‍ വലതുകണ്ണിന് ചെറുതായി കാഴ്ചയുണ്ട്. ആളുകളെയൊന്നും വ്യക്തമായി കാണാന്‍ കഴിയില്ല. ഈ മാസം വീണ്ടും സര്‍ജറിക്ക് പോകമെന്നാണ് വൈശാഖിന്റെ പിതാവ് വ്യക്തമാക്കുന്നത്.

Read also: നിഷ്‌കളങ്കമായ ചിരിയുമായി ‘സ്നേഹസ്വരൂപനെ’ എന്ന് പാടിയ ബാലനെ തിരഞ്ഞ് സോഷ്യൽ മീഡിയ

വൈശാഖ് പാട്ട് പാടുന്ന വീഡിയോ പിതാവാണ് റെക്കോർഡ് ചെയ്‌ത്‌ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തത്. അവരാണ് അത് ഫെയ്‌സ്ബുക്കില്‍ ഇട്ടത്. അവന്‍ ഏത് പാട്ടുകേട്ടാലും ശ്രദ്ധിക്കും. പെട്ടന്ന് പഠിക്കും, ഇഷ്ടം തോന്നിയാല്‍ പാടുമെന്നുമാണ് പിതാവ് പറയുന്നത്.

shortlink

Post Your Comments


Back to top button