പഞ്ചകുള (ഹരിയാന)•വാട്സ്ആപ്പ് ഗ്രൂപ്പില്‍ 60 ലേറെ അശ്ലീല വീഡിയോകള്‍ അയച്ച യുവമോര്‍ച്ചാ നേതാവിനെ ബി.ജെ.പി പുറത്താക്കി. യുവമോര്‍ച്ചാ നേതാവായ അമിത് ഗുപ്തയെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
സംഭവത്തെത്തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ദീപക് ശര്‍മ ഗുപ്തയില്‍ നിന്നും മാപ്പ് എഴുതി വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജീത മേത്തയുടെ പരാതിയില്‍ ഗുപ്തയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
READ ALSO: വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയർ ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
ഒരു പരിപാടിയ്ക്കിടെ താന്‍ വാഷ് റൂമില്‍ പോയ സമയത്തില്‍ തന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് വീഡിയോ അയച്ചതെന്നാണ് വിശദീകരണ കുറിപ്പില്‍ ഗുപ്ത അവകാശപ്പെടുന്നത്.
ഗുപ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കില്ലെന്നും ശര്‍മ വ്യക്തമാക്കി.
Post Your Comments