മനുഷ്യനും മൃഗങ്ങളും പുരാതന കാലംമുതൽ ചങ്ങാതിമാരാണ്. മനുഷ്യനുമായി അടുപ്പം കാണിക്കുന്ന മൃഗങ്ങളാണ് വളർത്തുമൃഗങ്ങൾ. നേരെമറിച്ച് മനുഷ്യനോട് അടുപ്പം കാണിക്കാത്തവ വന്യമൃഗങ്ങളായും മാറുന്നു. എന്നാൽ ചില സാഹചര്യത്തിൽ വന്യ മൃഗങ്ങളും മനുഷ്യനും തമ്മിൽ ചില അപൂർവ്വ സൗഹൃദം ഉണ്ടാകാറുണ്ട്. അത്തരം അതിശയിപ്പിക്കുന്ന ചില സൗഹൃദ കഥകളെക്കുറിച്ചറിയാം.
എയ്‌സ് ബെർഗും ജോൺ റെൻഡാലും സിംഹത്തിനൊപ്പം
1969 ൽ യുവ ഓസ്ട്രേലിയക്കാരനായ ജോൺ റെൻഡാൽ തന്റെ സുഹൃത്ത് എയ്‌സ് ബെർഗിനൊപ്പം ചേർന്ന് ഹരോഡ്സ് പെറ്റ് ഷോപ്പിൽനിന്നും ഒരു സിംഹക്കുട്ടിയെ വാങ്ങിച്ചു. ക്രിസ്ത്യൻ എന്നാണ് അതിന് പേര് നൽകിയത്. മൂവരും വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞത്. എന്നാൽ ക്രിസ്ത്യനെ നന്നായി വളർത്താനായി അവർ ആഫ്രിക്കയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും വർഷങ്ങൾക്കു ശേഷം ജോണും എയ്‌സും അവരുടെ പഴയ സുഹൃത്തിനെ സന്ദർശിക്കാൻ എത്തി. അത്ഭുതകരമെന്നു പറയട്ടെ, ക്രിസ്ത്യൻ തന്റെ പഴയ സുഹൃത്തുക്കളെക്കണ്ട് ഓടിയെത്തി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
ജാവോ ഡിസൂസയും പെൻഗ്വിനും
ബ്രസീൽ സ്വദേശിയും 71 കാരനുമായ ജാവോ ഡിസൂസ ബീച്ചിലൂടെ നടക്കുമോഴാണ് എണ്ണയിൽ പൊതിഞ്ഞ് ജീവനുവേണ്ടി പോരാടുന്ന പെൻഗ്വിനെ കണ്ടെത്തിയത്. ഡിസൂസ അതിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഡിന്ഡിം എന്നാണ് പെൻഗ്വിന് പേര് നൽകിയത്. 2011 മുതൽ എല്ലാവർഷവും ഡിന്ഡിം തന്റെ സുഹൃത്തിനെകാണാൻ എത്തും. ഏകദേശം 8 മാസത്തോളം സുഹൃത്തിനൊപ്പം കഴിഞ്ഞതിന് ശേഷമാണ് ഡിന്ഡിം മടങ്ങുക.
കെയ്‌ലി ബ്രൌണും താറാവും
കെയ്‌ലി ബ്രൌൺ അഞ്ചു വയസുള്ള കുട്ടിയാണ്. അവളുടെ സുഹൃത്ത് സ്നോഫ്ളേക്ക് എന്ന താറാവാണ്. സ്നോഫ്ലെക്ക് കെയ്‌ലിയെ അമ്മയായിട്ടാണ് കണക്കാക്കുന്നത്. കെയ്‌ലി എവിടെ പോയാലും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സ്നോഫ്ലെക്ക് പിന്നാലെ നടക്കാറുണ്ട്.
ഓൺ സാംബത്തും ചെമറോണും
12 വയസുകാരൻ ഓൺ സാംബത്തിന്റെ സുഹൃത്തിനെ കണ്ടാൽ കണ്ണുതള്ളാത്തവർ ആരുമുണ്ടാകില്ല. കാരണം 16 അടി ഉയരവും 100 കിലോ ഭാരവുമുള്ള ചെമറോൺ എന്ന പെരുമ്പാമ്പാണ് കുട്ടിയുടെ കൂട്ടുകാരൻ. സാംബത്തിന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ചെമറോൺ വീടിനുള്ളിൽ കയറി സൗഹൃദം സ്ഥാപിക്കുന്നത്. 12 വർഷമായി ഈ സൗഹൃദം തുടരുകയാണ്.
ഡോൾഫ് സി വോൾക്കറും ചീറ്റയും
അമേരിക്കൻ സ്വദേശിയായ ഡോൾഫ് സി വോൾക്കർ എന്ന 50 കാരന്റെ ഏറ്റവും നല്ല സുഹൃത്താണ് ചീറ്റ. ദക്ഷിണാഫ്രിക്കയിലെ ചീറ്റാ എക്സ്പീരിയൻസ് ബ്രീഡിംഗ് സെന്ററിൽ നാല് വർഷക്കാലം വോൾക്കർ ജോലി ചെയ്തിരുന്നു. അവിടെവെച്ചാണ് ഗബ്രിയേലെന്ന് എന്നു പേരുള്ള ചീറ്റയുമായി സൗഹൃദത്തിലാകുന്നത്.
അന്ന് ഗബ്രിയലിന് എട്ടു മാസം മാത്രമായിരുന്നു പ്രായം. വർഷത്തിൽ ഒരിക്കൽ വോൾക്കർ ഗബ്രിയലിനെ കാണാൻ പോകാറുണ്ട് അപ്പോഴൊക്കെ വളരെ സ്നേഹത്തോടെയാണ് ഗബ്രിയൽ തന്റെ സുഹൃത്തിനെ സ്വീകരിക്കാറുള്ളത്.
Post Your Comments