ദുബായ് : ഭക്ഷ്യവസ്തുക്കളുടെ പേരിൽ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയവർക്കെതിരെ കടുത്തനടപടി. സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്തു ഭക്ഷണ സാധനങ്ങള്‍ വിൽക്കുന്നവർക്കെതിരെയാണ് ദുബായ് സാമ്പത്തിക മന്ത്രാലയം നടപടി സ്വീകരിക്കുന്നത്.
വീടുകളില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നവര്‍ക്കെതിരെ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വില്‍പ്പന നടത്തണമെങ്കില്‍ സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നും പെര്‍മിറ്റ് വാങ്ങണമെന്നാണ് നിയമം.
Read also:മസ്‌ക്കറ്റിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
എന്നാൽ ചിലർ അനധികൃത വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഇത്തരം അനധികൃത കച്ചവടം ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) യുമായി സഹകരിച്ച് തടയും. ഇവരുടെ പരസ്യ പേജുകള്‍ പൂട്ടിക്കുകയാണ് നടപടിയുടെ ആദ്യപടി.
വീടുകളില്‍ ഭക്ഷണം പാകം ചെയ്തു വില്‍പ്പന നടത്താന്‍ ദുബായ് മുനിസിപ്പാലിറ്റിയും സാമ്പത്തിക മന്ത്രാലയവും പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതുവരെ 295 പെര്‍മിറ്റുകള്‍ മന്ത്രാലയം നല്‍കി. വ്യവസ്ഥകളോടെയാണ് ലൈസന്‍സ് നല്‍കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ ഫുഡ് പെര്‍മിറ്റ് വിങ് ചെയര്‍പേഴ്‌സണ്‍ നൂറ അബ്ദുല്ല അല്‍ശംസി അറിയിച്ചു.
Post Your Comments