Latest NewsCinemaNews

ഷാരൂഖ് ചിത്രത്തിൽ നിന്നും ഷക്കീല പിന്മാറിയതിന്റെ കാരണം

ഷാരൂഖ്-ദീപിക ജോഡികൾ ഒന്നിച്ച ചെന്നൈ എക്സ്പ്രസ് ആയിരുന്നു ഷകീല നിരസിച്ച ചിത്രം

ഒരുകാലത്ത് മലയാളി യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ് ഷക്കീല.  ബി ഗ്രേഡ് സിനിമകളിൽ മാത്രമല്ല മെയിൻസ്ട്രീം സിനിമകളിലും അവർ നിറസാന്നിധ്യം ആയിരുന്നു. ഇപ്പോൾ ഷാരൂഖ് ഖാന്റെ ഒരു ഹിറ്റ് ചിത്രം നിരസിച്ചതിനെ കാരണം വ്യക്തമാക്കുകയാണ് ഷക്കീല. ഷാരൂഖ്-ദീപിക ജോഡികൾ ഒന്നിച്ച ചെന്നൈ എക്സ്പ്രസ് ആയിരുന്നു ഷകീല നിരസിച്ച ചിത്രം.

“മലയാളം, തെലുങ്കു, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും ബോളിവുഡിലേക്ക് പോകണം എന്ന് ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് ചെന്നൈ എക്സ്പ്രെസ്സിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. സത്യരാജിനൊപ്പം ഉള്ള ഒരു മുഴുനീള വേഷം ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഷാരൂഖ് ഖാനെയോ രോഹിത്ത് ഷെട്ടിയെയോ ഞാൻ കണ്ടിരുന്നില്ല. ദിവസം 20000 രൂപ ലഭിക്കും എന്ന് മാത്രം അറിഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഒരുപാട് ദിവസം മാറി നിൽക്കേണ്ടി വരും എന്നത് കൊണ്ട് ആ ചിത്രം ഒഴിവാക്കി.” ഷക്കീല പറയുന്നു.

“ഒരുകാലത്തു പല മുഖ്യധാരാ സിനിമകളും എന്റെ ചിത്രങ്ങളോടൊപ്പം പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടിയിരുന്നു. അത് കാരണം മുഖ്യധാരാ സിനിമകളിൽ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലർ ഒരു അപ്രഖ്യാപിത വിലക്ക് നിശ്ചയിച്ചിരുന്നു. ഞാൻ അഭിനയിച്ചാൽ സിനിമയെ നീല ചിത്രമായി കണക്കാക്കും എന്ന് ചില സംവിധായകർ പറഞ്ഞിട്ടുണ്ട്.” ഷക്കീല വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button