റിയാദ്: ഖത്തറുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ തന്നെ അതിര്‍ത്തി പ്രദേശത്ത് വമ്പന്‍ കനാല്‍ പ്രോജക്ടുമായി സൗദി അറേബ്യ മുന്നോട്ട്. അറബ് ലോകത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള പ്രോജക്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാല്വ ഐലന്റ് പ്രൊജക്ട് എന്നാണ് പദ്ധതിയുടെ പേര്. ഖത്തറിന് അറബ് ലോകത്തേക്കുള്ള കരമാര്‍ഗം പൂര്‍ണമായും തടയുക എന്ന ഗൂഡലക്ഷ്യം ഈ പ്രൊജക്ടിനുണ്ടെന്നാണ് സൂചന.
ഖത്തര്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം തന്നെ കനാല്‍ നിര്‍മ്മാണത്തിലൂടെ മാറിമറിഞ്ഞേക്കുമെന്നാണ് സൗദി ഭരണകൂടത്തിലെ മുതിര്‍ത്ത ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തിയത്. അതിര്‍ത്തി പ്രദേശത്തിന് കുറുകേ 200 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവും 60 കിലോമീറ്ററോളം നീളവുമുള്ള കനാല്‍ നിര്‍മ്മിക്കുമെന്ന് ഏപ്രിലിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. 750 കോടി ഡോളര്‍ മുടക്കിയാണ് കനാല്‍ നിര്‍മ്മാണമെന്നാണ് വിവരം.
ഖത്തറുമായുള്ള സൗദിയുടെ അതിര്‍ത്തിയിലുടനീളം കനാലുണ്ടാകും. മേഖലയില്‍ സൈനിക താവളം നിര്‍മ്മിക്കുമെന്നും ന്യൂക്ലിയര്‍ വേസ്റ്റ് തള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എ.ഇ.യുടെ പിന്തുണയോടെയാണ് സൗദി ഇതിന് തുനിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അഞ്ച് കമ്പനികള്‍ കനാല്‍ നിര്‍മ്മിക്കുന്നതിനായി മുന്നോട്ടുവന്നിട്ടുണ്ട്. കരാര്‍ ആര്ക്കുനല്കണമെന്ന കാര്യം ഈ മാസത്തോടെ തീരുമാനിച്ചേക്കും. സൗദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളൊന്നടങ്കം ഖത്തറുമായുള്ള ബന്ധം 2017 ജൂണില്‍ വിഛേദിച്ചിരുന്നു.
Read Also: ഖത്തറിന്റെ പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ രാജ്യത്തിന്റെ ഉപരോധ കാലഘട്ടവും
ഭീകരര്‍ക്ക് ഖത്തര്‍ സൈനിക-സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഇത്. പലവട്ടം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഇനിയും ഖത്തറിനെ ഗള്‍ഫ് കൂട്ടായ്മയില്‍ ഉള്‍പ്പെടുത്താന്‍ സൗദി തയ്യാറായിട്ടില്ല. 10 മാസമായി തുടരുന്ന സൗദി- ഖത്തര്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനയാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്നത്. അതിര്‍ത്തിയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സൗദി ഭരണകൂടം ഔദ്യോഗിക അംഗീകാരം നല്‍കിയെന്നാണ് സൂചന.
ഖത്തറിനെ ബഹിഷ്കരിക്കാന്‍ സൗദിക്കൊപ്പം നിന്ന യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരംകൂടി ഇതിന് വേണ്ടിവരും. ഇറാനുമായുള്ള ഖത്തറിന്റെ അടുപ്പമാണ് സൗദിയെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ഭീകരപ്രസ്ഥാനങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഖത്തര്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ നേരത്തേ തന്നെ ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു.
സൗദി ഭൂപ്രദേശത്ത് നിന്നും ഖത്തറിനെ വേര്‍തിരിക്കാനുള്ള ശ്രമങ്ഹള്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സംഘവും ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം കനാല്‍ നിര്മ്മാണവുമായുള്ള വാര്‍ത്തയോട് ഖത്തര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
Read Also: 89കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവം; ഭർത്താവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
Post Your Comments