ഹൈദരാബാദ്: സൗദിയിൽ ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകൾ. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന് ആണ് മരിച്ചത്. അമ്മയുടെ മരണവിവരം സ്പോണ്സര് ആണ് വിളിച്ചറിയിച്ചതെന്നും അത് കൊലപാതകമാകാനാണു സാധ്യതയെന്നും മകൾ ബസീന ആരോപിക്കുന്നു.
Also read : PHOTOS: വിമാനത്തിന് തീപ്പിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തത് അമ്മയെ വിദേശത്തേക്ക് കൊണ്ടുപോയ ഏജന്റ് അവിടെയെത്തിയപ്പോള്‍ കബളിപ്പിക്കുകയായിരുന്നുവെന്നു ബസീന പറയുന്നു. ദുബായിലേക്കാണ് അമ്മയെ ആദ്യം കൊണ്ടുപോയത്. ഇതിനു ശേഷം സൗദി അറേബ്യയിലേക്ക് മാറ്റി. 2016 മുതല്‍ സൗദിയിൽ വീട്ടുജോലിയും കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയുമാണ് അമ്മ ചെയ്തിരുന്നത്. ജൂലൈയില്‍ ആരോഗ്യത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു.എന്നാൽ സ്പോണ്സര് അമ്മയെ നിരന്തരം ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Also read : വ്യോമാക്രമണം : രണ്ടു താലിബാന് ഭീകരർ കൊല്ലപ്പെട്ടു
ഇന്നലെ പെട്ടെന്ന് സ്പോണ്സര് വിളിച്ച് ഷഹീന് മരിച്ചെന്ന് മാത്രം അറിയിക്കുകയായിരുന്നു. മരണകാരണമോ മറ്റ് വിശദാംശങ്ങളോ അറിയിച്ചില്ല. അമ്മയുടെ മരണം കൊലപാതകമാണെന്നതിനാല്‍ വേണ്ടത് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യമെന്നും ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുമെന്നാണ് പ്രതീക്ഷയെന്നും ബസീന പറഞ്ഞു.
Post Your Comments