KeralaLatest News

റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിതബാധിതരെ കണ്ടെത്തി അടിയന്തര സഹായം നല്‍കും

ചിലയിടങ്ങളില്‍ അപേക്ഷയുടെ പേരില്‍ ദുരിത ബാധിതരില്‍ നിന്ന്

തിരുവനന്തപുരം: അടിയന്തര ധനസഹായം ലഭിക്കാന്‍ പ്രളയബാധിതര്‍ സര്‍ക്കാരിന്‍റെ പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച്‌ നല്‍കേണ്ടതില്ലെന്ന് റവന്യൂവകുപ്പ്. റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അടിയന്തര സഹായം നല്‍കാന്‍ നടപടി സ്വീകരിച്ചുവെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read also:ദുരിതബാധിതർക്ക് കുറ്റവാളികൾ നൽകിയത് 14 ലക്ഷം

ചിലയിടങ്ങളില്‍ അപേക്ഷയുടെ പേരില്‍ ദുരിത ബാധിതരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ആരെയും ഇതിനായി റവന്യൂവകുപ്പ് ചുമതലപ്പെടുത്തിയില്ലെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button