തിരുവനന്തപുരം• വിവാഹ ചെലവിനുള്ള തുകയില്‍ നിന്ന് 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി നയനതാരയെന്ന പെണ്‍കുട്ടി. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ. റജിയുടെ മകള്‍ ജെ.ആര് നയനതാരയാണ് വിവാഹത്തിന് ആഡംബരം കുറച്ച് ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
READ ALSO: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് വൈറലായി ഡോ.ജിതേഷിന്റെ ബോധവത്ക്കരണ കുറിപ്പ്
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെത്തിയാണ് നവദമ്പതികള്‍ ചെക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് നയനതാരയും അനന്തുബാലചന്ദ്രനും വിവാഹിതരായത്. വിവാഹമണ്ഡപത്തില്‍ വെച്ച് ചെക്ക് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അന്ന് മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ സാധിച്ചിരുന്നില്ല.
Post Your Comments