ലണ്ടന്‍ : കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്ഡ് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ജയിലിലായി. ബ്രിട്ടണിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെട്ട സ്റ്റീഫന്‍ നിക്കോള്‍സണ്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്‍ഡാണ് പൊലീസ് അന്വേഷിച്ചത്.
താനല്ല കൊല ചെയ്തതെന്നും, പിന്നെ എന്തിനാണ് തന്റെ ഫോണിന്റേയും ഫേസ്ബുക്കിന്റേയും പാസ്വേര്ഡ് പൊലീസ് അന്വേഷിക്കുന്നതെന്നുമായിരുന്നു യുവാവിന്റെ വാദം. ഇതോടെ പൊലീസുമായി കേസ് അന്വേഷണത്തിന് യുവാവ് സഹകരിയ്ക്കാതെ വന്നതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കോടതി യുവാവിന് 14 മാസത്തെ ജയില്ശിക്ഷയ്്ക്ക് വിധിച്ചു
read also : രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം
ഇക്കഴിഞ്ഞ ജൂലൈ 26നാണ് 13 വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ യുവാവിനെ സംശയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.
Post Your Comments