KeralaLatest News

ആള്‍ക്കൂട്ട ആക്രമണത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം : മലപ്പുറത്തെ പേടിക്കുന്ന സർക്കാരിനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : മലപ്പുറം ജില്ലയിൽ സദാചാര ഗുണ്ടായിസത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരമെന്നു കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവചെയ്യുന്ന സാംസ്കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പൊലീസ് പ്രതികളുമായി പ്രശ്നം പറഞ്ഞു തീർക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികൾ നീണാൾ വാഴട്ടെ.

Also readസദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button